സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ 100 ശതമാനം വോട്ടിംഗ് ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണ പരിപാടികളുടെ (സ്വീപ്) ഭാഗമായി സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ആലപ്പുഴ ആൽപൈറ്റ് ടർഫിൽ നടന്ന മത്സരത്തിൽ സ്വീപ് നോഡൽ ഓഫീസറും കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്ററുമായ എസ് രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആലപ്പി വെറ്ററൻസും ആലപ്പി യൂത്തും തമ്മിലുള്ള സെവൻസ് ഫുട്ബോൾ മത്സരമാണ് നടന്നത്. മത്സരത്തിൽ ആലപ്പി യൂത്ത് 1-0 ന് വിജയിച്ചു. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഇന്ന് (മാർച്ച് 30) രാവിലെ ഏഴ് മണിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് വളപ്പിൽ നിന്നും ബീച്ചിലേക്ക് സൈക്കിൾ റാലി ആരംഭിക്കും. വരും ദിവസങ്ങളിൽ സ്കൂൾ കുട്ടികളുടെ പ്രസംഗ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. വിവിധ വകുപ്പുകളുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ വിനിത റെഡ്ഡി, മുഹമ്മദ് അഫ്സൽ , കുടുംബശ്രീ ജീവനക്കാരായ മോൾജി ഖാലിദ് , വിദ്യ വിജയൻ, സി വി നീതു, പി ആർ ബബിത,ശരണ്യ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments