Post Category
നിയമസഭാ തെരഞ്ഞെടുപ്പ്: നിരീക്ഷകര്‍ മലപ്പുറം ഗസ്റ്റ് ഹൗസില്‍ പൊതുജനങ്ങളെ നേരില്‍ കാണും
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പൊതുജനങ്ങളൈ നേരില്‍ കണ്ട് പരാതി സ്വീകരിക്കും. പൊതു നിരീക്ഷകരായ ഷെവാങ് ഗ്യാച്ചോ ബുട്ടിയ (തിരൂര്‍, കോട്ടക്കല്‍), എം.ബി. രാജേഷ് ഗൗഡ (മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം), രാജേന്ദ്രകുമാര്‍ (തവനൂര്‍, പൊന്നാനി) എന്നിവര്‍ മലപ്പുറം ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്ത് പരാതികള്‍ സ്വീകരിക്കും. ഷെവാങ് ഗ്യാച്ചോ ബുട്ടിയ, എം.ബി. രാജേഷ് ഗൗഡ -മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ എട്ട് വരെ ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ രാജേന്ദ്രകുമാര്‍ -ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ എട്ട് വരെ ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ
date
- Log in to post comments