Post Category
നിയമസഭ തിരഞ്ഞെടുപ്പ് : വെബ് കാസ്റ്റിംഗ് ഓപ്പറേറ്ററാകാന്‍ അപേക്ഷിക്കാം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പോളിങ് ബൂത്തുകളിലേക്ക് 650 വെബ് കാസ്റ്റിംഗ് ഓപ്പറേറ്റര്‍മാരെ ആവശ്യമുണ്ട്. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള കാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയാണ് ജോലി. പോളിങ് സമയവും തിരഞ്ഞെടുപ്പ് തലേദിവസം രണ്ട് മണിക്കൂര്‍ ട്രയല്‍ വെബ് കാസ്റ്റിംഗിനും ഹാജരാകണം. 18 വയസ് പൂര്‍ത്തിയായ, പ്ലസ് ടു യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വേതനമായി 1000 രൂപ ലഭിക്കും. ഫോണ്‍ : 9946479009 /9446911812
date
- Log in to post comments