ഇലക്ട്രോണിക് വോട്ടിംഗ്‌യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂർത്തിയായി
ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും സ്വീകരണ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖർ അറിയിച്ചു.
സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ വി എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ചെയ്യുന്നതാണ് പ്രക്രിയ.
സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വോട്ടിങ്ങ് യന്ത്രത്തില്‍ ഉള്‍ച്ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തി എല്ലാ നിയോജക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിമാരുടേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും സാന്നിദ്ധ്യത്തില്‍ ആണ് പൂര്‍ത്തിയാക്കിയത്. വിവിപാറ്റ് മെഷീനുകളിൽ സിംബൽ ലോഡിംഗ് യൂണിറ്റ് ഉപയോഗിച്ച് സ്ഥാനാർഥികളുടെ പേരും ചിഹ്നവും അപ്‌ലോഡ് ചെയ്യുന്ന നടപടിയും ഇതോടൊപ്പം പൂർത്തിയായി.
ആധുനിക എം ത്രീ മെഷീനുകൾ ആണ് വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്.
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലുമായി മുൻപ് അനുവദിച്ച 2178 കൺട്രോൾ യൂണിറ്റുകൾ, 2178 ബാലറ്റ് യൂണിറ്റുകൾ,2310 വിവി പാറ്റ് മെഷീനുകൾ എന്നിവ കൂടാതെ കളക്ട്രേറ്റിൽ ഏപ്രിൽ മൂന്നിന് നടന്ന റാൻഡമൈസേഷനിൽ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 171 ബാലറ്റ് യൂണിറ്റുകളും, കൺട്രോൾ യൂണിറ്റുകളും 228 വിവിപാറ്റ് യന്ത്രങ്ങളും അധികമായും അനുവദിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിൻ്റെ 24 ശതമാനം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 34 ശതമാനം വിവി പാറ്റ് മെഷീനുകളും അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
- Log in to post comments