ഹോം വോട്ടിംഗ്: ജില്ലയില്‍ 14,376 പേര് വോട്ട് ചെയ്തു
ശാരീരികഅവശതയുള്ള 85 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരര്‍, ഭിന്നശേഷിവിഭാഗം വോട്ടര്‍മാര്‍ എന്നിവര്‍ക്കുള്ള ഹോം വോട്ടിംഗ് പ്രക്രിയയിലൂടെ ജില്ലയില്‍ വോട്ട് ചെയ്ത് 14,376 വോട്ടര്‍മാര്‍. 85 വയസ്സിന് മുകളിലുള്ള 10,384 പേരും ഭിന്നശേഷിക്കാരായ 3992 പേരുമാണ് വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയത്. മാര്‍ച്ച് 30 മുതല്‍ മുതല്‍ ഏപ്രില്‍ നാലു വരെയാണ് ഹോം വോട്ടിംഗ് നടന്നത്. 12 ഡി ഫോമില്‍ നേരത്തെ 14,912 വോട്ടര്‍മാര്‍ക്കാണ് ജില്ലയില്‍ ഹോം വോട്ടിംഗിന് അനുമതി ലഭിച്ചിരുന്നത്. ഇതില്‍ 10,855 വോട്ടര്‍മാര്‍ മുതിര്‍ന്ന പൗരരും, 4,057 പേര് ഭിന്നശേഷി വിഭാഗത്തിലുള്ളവരുമായിരുന്നു. ജില്ലയില്‍ ആകെ 159 പോളിംഗ് സംഘങ്ങളുടെ നേതൃത്വത്തിലാണ് ഹോം വോട്ടിംഗ് നടന്നത്.
ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം നിയോജകമണ്ഡലം (നിയോജകമണ്ഡലം നമ്പര്‍) 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരര്‍ , ഭിന്നശേഷി വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ ചുവടെ:
1. കരുനാഗപ്പള്ളി(116) : മുതിര്‍ന്ന പൗരന്മാര് -1143, ഭിന്നശേഷി വോട്ടര്‍മാര്‍-378
2. ചവറ(117): മുതിര്‍ന്ന പൗരര്‍ -867, ഭിന്നശേഷി വോട്ടര്‍മാര്‍-307
3. കുന്നത്തൂര്‍(118): മുതിര്‍ന്ന പൗരര്‍ -1109, ഭിന്നശേഷി വോട്ടര്‍മാര്‍-498
4. കൊട്ടാരക്കര (119): മുതിര്‍ന്ന പൗരര്‍-1182, ഭിന്നശേഷി വോട്ടര്‍മാര്‍-337
5. പത്തനാപുരം (120): മുതിര്‍ന്ന പൗരര്‍ -1300, ഭിന്നശേഷി വോട്ടര്‍മാര്‍-327
6. പുനലൂര്‍(121): മുതിര്‍ന്ന പൗരര്‍ -966, ഭിന്നശേഷി വോട്ടര്‍മാര്‍-478
7. ചടയമംഗലം(122): മുതിര്‍ന്ന പൗരര്‍ ര്‍-1191, ഭിന്നശേഷി വോട്ടര്‍മാര്‍-472
8. കുണ്ടറ(123): മുതിര്‍ന്ന പൗരര്‍ -717, ഭിന്നശേഷി വോട്ടര്‍മാര്‍-431
9. കൊല്ലം(124): മുതിര്‍ന്ന പൗരര്‍ -591, ഭിന്നശേഷി വോട്ടര്‍മാര്‍-200
10. ഇരവിപുരം(125): മുതിര്‍ന്ന പൗരര്‍ -495, ഭിന്നശേഷി വോട്ടര്‍മാര്‍-250
11. ചാത്തന്നൂര്‍ (126): മുതിര്‍ന്ന പൗരര്‍ -823, ഭിന്നശേഷി വോട്ടര്‍മാര്‍-314
- Log in to post comments