തിരഞ്ഞെടുപ്പ്: അവശ്യസേവന വിഭാഗത്തില്‍ നിന്ന് 2827 പേര്‍ വോട്ട് ചെയ്തു
അവശ്യ സര്‍വീസ് വിഭാഗത്തില്‍ (എ വി ഇ എസ്) ഉദ്യോഗസ്ഥര്‍ക്കായി സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ (പി വി സി) വഴി ജില്ലയില്‍ ഇതു വരെ വോട്ട് രേഖപ്പെടുത്തിയത് 2827 പേര്‍. ഏപ്രില്‍ നാലു വരെയുള്ള കണക്കാണിത്. പൊലീസ്, ഫയര്‍ ഫോഴ്‌സ്, കെ എസ് ആര്‍ ടി സി, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, മില്‍മ തുടങ്ങി സര്‍ക്കാര്‍ വിഭാഗങ്ങളിലെ ജീവനക്കാരും മാധ്യമപ്രവര്‍ത്തകരുമാണ് അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുക. മുന്‍കൂട്ടി ഫോം 12 ഡി അപേക്ഷ നല്‍കിയവര്‍ക്കായി സ്വന്തം മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളിലാണ് പോസ്റ്റല്‍ വോട്ടിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ ഒന്നു മുതലാണ് അവശ്യ സര്‍വീസ് വിഭാഗത്തില്‍ (എ വി ഇ എസ്) പെട്ടവര്‍ക്കായുള്ള പോസ്റ്റല്‍ വോട്ടിംഗ് തുടങ്ങിയത്. ഏപ്രില്‍ ആറ് വരെ തുടരും. ഓരോ നിയോജകമണ്ഡലത്തില്‍ നിന്ന് ഇതു വരെ വോട്ട് ചെയ്ത അവശ്യസേവന വിഭാഗം വോട്ടര്‍മാരുടെ എണ്ണം:
1. കരുനാഗപ്പള്ളി: 348
2. ചവറ: 428
3. കുന്നത്തൂര്‍: 408
4. കൊട്ടാരക്കര: 285
5. പത്തനാപുരം: 137
6. പുനലൂര്‍: 141
7. ചടയമംഗലം: 259
8. കുണ്ടറ: 329
9. കൊല്ലം: 226
10. ഇരവിപുരം: 148
11. ചാത്തന്നൂര്‍: 118
- Log in to post comments