Skip to main content

സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാക്രമീകരണങ്ങൾ ജില്ലാ കളക്ടർ നേരിട്ട് പരിശോധിച്ചു

ജില്ലയിലെ   ഒമ്പത് എൽ.എ.സി.കളുടെ കൗണ്ടിംഗ് സെൻ്ററിനോട് ചേർന്നുള്ള സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാക്രമീകരണങ്ങൾ  തിങ്കളാഴ്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ  ജില്ലാ കളക്ടർ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തി. അതിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 

അരൂർ, ചേർത്തല, ആലപ്പുഴ എൽ.എ.സി.കളുടേത് സെൻ്റ് ജോസഫ് ഹൈസ്കൂൾ ഫോർ ഗേൾസിലും, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടേത് എസ്.ഡി. കോളേജിലും, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടേത് ബിഷപ്പ് മൂർ കോളേജിലുമാണ് കൗണ്ടിംഗ് സെൻ്ററുകൾ പ്രവർത്തിക്കുന്നത്. 

ഒമ്പതാം തീയതി അതത്  സ്വീകരണ വിതരണ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്ന ഇ.വി.എമ്മുകളും മറ്റു രേഖകളും  അന്ന് തന്നെ കൗണ്ടിംഗ് സെൻ്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന സുരക്ഷാ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും. ആ സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഇന്ന് വിലയിരുത്തിയത്. അതിൽ ആവശ്യമായ മാറ്റങ്ങൾ , വേണ്ട നിർദ്ദേശങ്ങൾ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി.

date