Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്: അച്ചടി മാധ്യമ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

നിയമസഭാ  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിവസവും അതിന് തൊട്ടു തലേദിവസവും പ്രസിദ്ധീകരിക്കുന്ന അച്ചടിമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എം.സി.എം.സി.) മുന്‍കൂര്‍ അനുമതി വാങ്ങണം. മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങള്‍ തടയുന്നതിനും സുതാര്യമായ  തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുമാണിത്. സ്ഥാനാര്‍ഥികളോ അവരുടെ ഇലക്ഷന്‍ ഏജന്റോ സിവില്‍ സ്‌റ്റേഷനിലെ ബി3 ബ്ലോക്കിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് പ്രീ-സര്‍ട്ടിഫിക്കേഷന് നിശ്ചിത ഫോർമാറ്റിൽ അപേക്ഷിക്കേണ്ടത്. പരസ്യ ഡിസൈനിൻ്റെ രണ്ട് പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമായ എം.സി.എം.സി.സമിതിയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

 

date