Skip to main content

വോട്ട് സഭ സംഘടിപ്പിച്ചു

തിരുവനന്തപുരം സ്വീപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഗ്രാമ സേവാ സമിതി ഗ്രന്ഥശാല അമ്പലമുക്ക് എൻ.സി.സി റോഡിൽ വോട്ടേഴ്‌സ് ബോധവത്ക്കരണ പരിപാടി നടത്തി. വോട്ടു സഭ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സ്വീപ് അസിസ്റ്റൻ്റ് നോഡൽ ഓഫിസർ ഷീജ വി.വി ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥാല പ്രസിഡൻ്റ് എ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ചർച്ചാവേദി കൺവീനർ സി മോഹൻ കുമാർ, വോട്ട് സഭ എന്ന വിഷയത്തിൽ സംസാരിച്ചു. യോഗം സെക്രട്ടറി എസ് കലാധരൻ, സ്വീപ്പ് അംഗം ബിനു കുമാർ എ.എൽ, എസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date