നിയമസഭാ തിരഞ്ഞെടുപ്പ്: മൂന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥരുടെ വിന്യാസവുമായി ബന്ധപ്പെട്ട നിർണ്ണായക മൂന്നാം ഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. ജില്ലയിലെ 3,149 പോളിങ് സ്റ്റേഷനുകളിലേക്കായി ആകെ 15,148 ഉദ്യോഗസ്ഥരെയാണ് വിവിധ പോളിങ് ഡ്യൂട്ടികൾക്കായി അന്തിമമായി നിയോഗിച്ചിരിക്കുന്നത്.
•പ്രിസൈഡിംഗ് ഓഫീസർമാർ: 3,787 പേർ
•ഫസ്റ്റ് പോളിങ് ഓഫീസർമാർ: 3,787 പേർ
•പോളിങ് ഓഫീസർമാർ: 7,574 പേർ
•ആകെ പോളിങ് ഉദ്യോഗസ്ഥർ: 15,148 പേർ
റിസർവ് ഉദ്യോഗസ്ഥർ: അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടുന്നതിനായി 20% ഉദ്യോഗസ്ഥരെ റിസർവ് വിഭാഗത്തിൽ നിലനിർത്തിയിട്ടുണ്ട്.
കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ കളക്ടറുടെ ചേംബറിൽ തിരഞ്ഞെടുപ്പ് ഒബ്സർവർമാരുടെ സാന്നിധ്യത്തിലാണ് മൂന്നാം ഘട്ട റാൻഡമൈസേഷൻ നടപടികൾ നടന്നത്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരിൽ ഭൂരിഭാഗവും വനിതകളാണ്. 10,748 വനിതാ ഉദ്യോഗസ്ഥരും 4,400 പുരുഷ ഉദ്യോഗസ്ഥരുമാണ് പട്ടികയിലുള്ളത്. ജില്ലയിൽ 14 പോളിങ് സ്റ്റേഷനുകൾ പൂർണ്ണമായും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും.
- Log in to post comments