Skip to main content
നിയമസഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട റാന്‍ഡമൈസേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം

നിയമസഭ തിരഞ്ഞെടുപ്പ്: മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

 

നിയമസഭ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ നിയോഗിച്ച പോളിങ് ഉദ്യോഗസ്ഥരുടെയും മൈക്രോ ഒബ്സര്‍വര്‍മാരുടെയും പോളിങ് ബൂത്തുകളും റിസര്‍വ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉള്‍പ്പെട്ട മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. പൊതുനിരീക്ഷകരായ ഡോ. ജിതേന്ദ്ര ഗുപ്ത, വിക്രം സിങ് മാലിക്, മുഹമ്മദ് ഐജാസ്, അപ്നീത് റിയെത്, കെ നിഖില, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു റാന്‍ഡമൈസേഷന്‍. ഉദ്യോഗസ്ഥര്‍ക്ക് ചുമതലയുള്ള ബൂത്തും റിപ്പോര്‍ട്ട് ചെയ്യേണ്ട സമയവും ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ എസ്.എം.എസ് സന്ദേശമായി ലഭിച്ചുതുടങ്ങും.

ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ 2,837 പോളിങ് സ്റ്റേഷനുകളിലേക്ക് 20 ശതമാനം റിസര്‍വ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ 13,218 പേരെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചത്. ഒരോ ബൂത്തുകളിലും പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍മാര്‍ എന്നിവരാണ് ഉണ്ടാവുക. കൂടാതെ പ്രശ്നബാധിത ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും നിയോഗിക്കും. 222 മൈക്രോ ഒബ്സര്‍വര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരെ കൂടാതെ പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമുണ്ടാകും. 

പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം വിവിധ കേന്ദ്രങ്ങളിലായി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

date