നിയമസഭ തിരഞ്ഞെടുപ്പ്: ബൂത്തിനകത്തും പുറത്തും തത്സമയ നിരീക്ഷണത്തിന് ക്യാമറകള്‍
നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടിങ് പ്രക്രിയ സുതാര്യമാക്കാന്‍ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളുടെ അകത്തും പുറത്തും ക്യാമറകള്‍ ഒരുക്കും. വോട്ട് ചെയ്യാനെത്തുന്നയാള്‍ ബൂത്തില്‍ പ്രവേശിക്കുന്നത് മുതല്‍ പുറത്തിറങ്ങുന്നത് വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ കലക്ടറേറ്റിലെ ജില്ലാതല കണ്ട്രോള് റൂമില്‍നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ കലക്ടറേറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ വടകര നിയമസഭ മണ്ഡലത്തില്‍ മാത്രം വരണാധികാരി മേല്‍നോട്ടം വഹിക്കുന്ന മറ്റൊരു കണ്ട്രോള് റൂമും പ്രവര്‍ത്തിക്കും. കണ്ട്രോള് റൂമില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സന്ദര്‍ശനവും ഉണ്ടാകും.
വെബ്കാസ്റ്റിങ്ങിലൂടെ കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ളവ തടയാനാകും. വെബ് കാസ്റ്റിങ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വെബ് കാസ്റ്റിങ്ങിന്റെ ട്രയല്‍ റണ്‍ നടക്കും. ജില്ലയിലെ വോട്ടെടുപ്പ് ലൈവ് സ്ട്രീമിങ് ദൃശ്യങ്ങള്‍ ക്ലൗഡില്‍ സൂക്ഷിക്കും.
- Log in to post comments