Post Category
അവശ്യസേവന വിഭാഗത്തില്‍ 647 പേര് വോട്ട് ചെയ്തു
അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ (പി വി സി) വഴി ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 647 പേര്. കേരള പോലീസ്, കേരള ബറ്റാലിയന്, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ടിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ എസ്ആര്ടിസി, ട്രഷറി, ആരോഗ്യം, വനം, ആകാശവാണി, ദൂരദര്ശന്, ബി എസ് എന്‍ എല്‍, റെയില്‍വേ, തപാല്‍, തിരഞ്ഞെടുപ്പ്ദിന കവറേജിന് നിയുക്തരായ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഫോം 12 ഡി യില്‍ അപേക്ഷിച്ച അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍. മാര്‍ച്ച് 31 മുതലാണ് അവശ്യ സര്‍വീസ് വിഭാഗക്കാര്‍ക്ക് തപാല്‍ വോട്ട് ആരംഭിച്ചത്.
മണ്ഡലം, തപാല്‍ വോട്ട് രേഖപ്പെടുത്തിയവര്‍
തിരുവല്ല- 88
ആറന്മുള- 120
അടൂര്‍- 166
റാന്നി- 79
കോന്നി- 194
date
- Log in to post comments