പോളിങ് ബൂത്തുകള്‍ 2531
2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ സജ്ജമായത് 2531 പോളിങ് ബൂത്തുകള്‍. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2112 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 419 ബൂത്തുകള്‍ പുതിയതായി ചേര്‍ത്തു. തൃത്താല -218, പട്ടാമ്പി -222, ഷൊര്‍ണൂര്‍ -224, ഒറ്റപ്പാലം - 238, കോങ്ങാട് - 193, മണ്ണാര്‍ക്കാട് - 220, മലമ്പുഴ - 246, പാലക്കാട് - 219, തരൂര്‍ - 177, ചിറ്റൂര്‍ - 193, നെന്മാറ - 207, ആലത്തൂര്‍ - 174 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ബൂത്തുകളുടെ എണ്ണം. പരമാവധി 1200 വോട്ടര്‍മാര്‍ക്കാണ് ഒരു പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താനാവുക. പോളിങ് ബൂത്തുകളിൽ അനുബന്ധ ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പ്രധാന പോളിംഗ് സ്റ്റേഷനിലെ വോട്ടര്‍മാരുടെ എണ്ണം കൂടുമ്പോള്‍, സൗകര്യപ്രദമായി വോട്ട് രേഖപ്പെടുത്താനായി സമീപത്ത് സജ്ജീകരിക്കുന്ന താല്‍ക്കാലിക ബൂത്തുകളാണ് അനുബന്ധ ബൂത്തുകള്‍.
ജില്ലയില്‍ മണ്ണാര്‍ക്കാട്, തൃത്താല, ഷൊര്‍ണൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഒന്ന് വീതം അനുബന്ധ ബൂത്തുകളും പട്ടാമ്പി നിയോജക മണ്ഡലത്തില്‍ രണ്ട് അനുബന്ധ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. 44 എ,144 എ, 123 എ, 212 എ, 213 എ എന്നിങ്ങനെയാണ് യഥാക്രമം സജ്ജമാക്കിയ അനുബന്ധ ബൂത്തുകള്‍.
- Log in to post comments