Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് : ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 9 മണ്ഡലങ്ങളിലെയും  വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലുമായി മുൻപ് അനുവദിച്ച 2178 കൺട്രോൾ യൂണിറ്റുകൾ, 2178 ബാലറ്റ് യൂണിറ്റുകൾ, 2310 വിവി പാറ്റ് മെഷീനുകൾ അനുവദിച്ചിട്ടുണ്ട്.  കൂടാതെ, ഒൻപത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 171 ബാലറ്റ് യൂണിറ്റുകളും, കൺട്രോൾ യൂണിറ്റുകളും 228 വിവിപാറ്റ് യന്ത്രങ്ങളും അധികമായി അനുവദിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിന്റെ  24 ശതമാനം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 34 ശതമാനം വിവി പാറ്റ് മെഷീനുകളും അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ജില്ലയിൽ ആകെ 1898 പോളിങ് ബൂത്തുകൾ ആണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാംപ്, കുടിവെള്ളം, വൈദ്യുതി, ശുചിമുറി, കാത്തിരിപ്പ് സൗകര്യം, വെയിലുള്ള സ്ഥലങ്ങളിൽ വെയിൽ ഏൽക്കാതിരിക്കാനുള്ള ഷെയ്ഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ,  ഉറപ്പാക്കിയിട്ടുണ്ട്. 8-04-2026 വൈകുന്നേരത്തോടെ പോളിംഗ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനുകളിൽ  എത്തിച്ചേർന്നിട്ടുണ്ട്.  പോളിംഗ് ഉദ്യോഗസ്ഥർക്ക്  വോട്ട് ചെയ്യുന്നതിനായി VFC, അവശ്യ സര്‍വീസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്  വോട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള PVC തുടങ്ങിയ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരുന്നു.

മെഷീനുകൾ തകരാറിലായാൽ പരിഹരിക്കാനായി  12-15 പോളിംഗ് സ്റ്റേഷനുകൾ സെക്ടറുകളായി തിരിച്ച്  192 സെക്ടർ ഓഫീസർമാരെയും  അസിസ്റ്റന്റ്മാരെയും പോലീസ് ഉദ്യോഗസ്ഥന്‍മാരെയും നിയമിച്ചിട്ടുണ്ട്.  ഏതെങ്കിലും പോളിംഗ് സ്റ്റേഷനുകളിൽ മെഷീൻ തകരാറിലായാല്‍  ഉടൻ തന്നെ അത്  മാറ്റുന്നതിനുള്ള  നടപടികള്‍ സെക്ടര്‍ ഓഫീസര്‍മാര്‍   സ്വീകരിക്കുന്നതാണ്.  കൂടാതെ വോട്ടിംഗ് മെഷീൻ നിർമ്മാണ കമ്പനിയായ  ബെല്ലിന്റെ (ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് ) സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിനായി ബെല്ലിന്റെ രണ്ട് എഞ്ചിനീയർമാർ  വീതം എല്ലാ സ്വീകരണ വിതരണ കേന്ദ്രങ്ങളിലും ക്യാമ്പ് ചെയ്യുന്നുണ്ട്. പോളിംഗ് ശതമാനം അറിയാൻ ഇസിഐ നെറ്റ് , പി ആർ ഒ എന്ന  ആപ്പ് എല്ലാ പ്രിസൈഡിങ് ഓഫീസർമാർക്കും ഇൻസ്റ്റാൾ ചെയ്തു നൽകിയിട്ടുണ്ട്. പോളിംഗ് ശതമാനം ഓരോ മണിക്കൂറിലും പ്രിസൈഡിങ് ഓഫീസർമാർ  ആപ്പിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

date