Post Category
വാക്ക് ഇൻ ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. ഓണറേറിയം അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്കായി മെയ് 6 ന് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.
താൽപ്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഹാജരാകണം.
date
- Log in to post comments