Skip to main content

അറിയിപ്പുകള്‍

ഗതാഗതം മുടങ്ങും

ജില്ലയിലെ കക്കോടി-പുതിയങ്ങാടി റോഡില്‍ തണ്ണീര്‍പന്തലിനും മാവിളിക്കടവിനും ഇടയില്‍ എം.എസ്.എസ് സ്‌കൂളിന് സമീപത്തെ ഓവുപാലം പുതുക്കിപ്പണിയുന്നതിനാല്‍ ഏപ്രില്‍ 16 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം പൂര്‍ണമായി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സാക്ഷരതാ മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം     

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി 2026-27 വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിചയം നല്‍കുകയാണ് ഇന്റേണ്‍ഷിപ്പിന്റെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്ഥാന, ജില്ലാ സാക്ഷരതാ മിഷന്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിരുദ /ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 20നകം kkd. literacy@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഒരേ സ്ഥാപനത്തില്‍നിന്ന് ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ ഏകോപിപ്പിച്ച് സ്ഥാപനമേധാവിയുടെ ശിപാര്‍ശ കത്തിനൊപ്പം നല്‍കണം. ഫോണ്‍: 8281175355, 9746562637, 8590245693, 0495 237005.

date