Skip to main content

ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരം; ജില്ലാ സാക്ഷരതാ മിഷൻ അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലാ സാക്ഷരതാ മിഷൻ അതോറിറ്റിയുടെ കീഴിൽ 2026-27 വർഷത്തെ ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സാക്ഷരതാ മിഷന്റെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നേടാനും പദ്ധതികളുടെ ഭാഗമാകാനും അവസരം ലഭിക്കും. 

​താല്പര്യമുള്ള വിദ്യാർത്ഥികൾ ekm.literacy@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കേണ്ടതാണ്.
​ഒന്നിലധികം അപേക്ഷകരുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ളവർ അപേക്ഷകൾ ഏകോപിപ്പിച്ച്, സ്ഥാപന മേധാവിയുടെ ശിപാർശ കത്തോടെ സമർപ്പിക്കണം.
​തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ 500 രൂപ രജിസ്ട്രേഷൻ ഫീസായി നൽകേണ്ടതുണ്ട്.

​കൂടുതൽ വിവരങ്ങൾക്കായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായി നേരിട്ടോ അല്ലെങ്കിൽ 0484-2426596 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18.

date