Post Category
*അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 20,000 രൂപ പിഴയിട്ടു*
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകളുടെ വില്‍പ്പനക്കെതിരെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കണിയാമ്പറ്റ പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. സി.റ്റി.എം വെജിറ്റബിള്‍സ്, താര കിച്ചണ്‍ മാര്‍ട്ട് എന്നീ സ്ഥാപനങ്ങൾക്കാണ് 10,000 രൂപ വീതം പിഴ ഈടാക്കിയത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ. കെ രഞ്ജിനി, സ്ക്വാഡ് അംഗം വിനിത ജോര്‍ജ്ജ്, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ കെ. അനൂപ്, കണിയാമ്പറ്റ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹര്‍ഷല്‍ ആൻ്റണി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു .
date
- Log in to post comments