വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി
നിയമസഭ വോട്ടെടുപ്പിന് ശേഷം സ്വീകരണ കേന്ദ്രങ്ങളിലെത്തിച്ച വോട്ടിങ് യന്ത്രങ്ങള്‍ അതാത് വരണാധികാരികളുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. മേയ് നാലിന് വോട്ടെണ്ണല്‍ ദിനം വരെ വോട്ടിംഗ് യന്ത്രങ്ങള്‍ കര്‍ശന സുരക്ഷയില്‍ സൂക്ഷിക്കും. സ്ട്രോംഗ് റൂമുകള്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സിസിടിവി സംവിധാനത്തിന്റെയും നിരീക്ഷണത്തിലാണ്. നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള സ്ട്രോംഗ് റൂമുകളുടെ മേല്‍നോട്ടത്തിന് എക്സിക്യൂട്ടീവ്
മജിസ്ട്രേറ്റിന്റെ സാന്നിധ്യവുമുണ്ട്. ത്രിതല സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ട്രോംഗ് റൂമുകളുടെ പുറത്തെ ചുമതല സായുധരായ കേന്ദ്ര പൊലീസിനാണ്. ഇതിന് പുറമെ രണ്ടു തലങ്ങളുടെ സുരക്ഷാ ചുമതല സായുധരായ സംസ്ഥാന പൊലീസിനും.
മണ്ഡലം, സ്ട്രോംഗ് റൂം ക്രമീകരിച്ചിരിക്കുന്ന കേന്ദ്രം എന്ന ക്രമത്തില്‍
തിരുവല്ല, റാന്നി - കോഴഞ്ചേരി സെന്റ് തോമസ് കോളജ്
ആറന്മുള, അടൂര്‍ - ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം
കോന്നി - മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി.
- Log in to post comments