*സ്ട്രോങ്ങ് റൂമുകൾ ജില്ലാ കളക്ടർ സന്ദർശിച്ച് വിലയിരുത്തി*
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി വോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും പോൾ ചെയ്ത പോസ്റ്റൽ ബാലറ്റുകളും അതീവ സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന ജില്ലയിലെ സ്ട്രോങ്ങ് റൂമുകൾ ജില്ലാ കളക്ടർ കെ ഇമ്പശേഖർ സന്ദർശിച്ച് വിലയിരുത്തി.
വോട്ടിംഗ് യന്ത്രങ്ങൾ പ്രത്യേകമായും പോസ്റ്റൽ ബാലറ്റുകൾ പ്രത്യേകമുറിയിലും ആണ് സൂക്ഷിച്ചിട്ടുള്ളത്.
എല്ലാ മുറികളുടെ പുറത്തും സിസിടിവി ക്യാമറ സംവിധാനങ്ങൾ ഉണ്ട്. ഇത് മോണിറ്റർ ചെയ്യുന്നതിന് പ്രത്യേകം കൺട്രോൾ റൂം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷ കേന്ദ്രസേനയാണ് നിർവഹിക്കുന്നത് കൂടാതെ പൊലീസിനെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷ നിരീ ക്ഷിക്കുന്നതിനായി സുരക്ഷാ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളുടേയും പ്രവേശന കവാടത്തിൽ ഒരുക്കിയിട്ടുണ്ട്.
- Log in to post comments