അറിയിപ്പുകള്
ഹൈസ്കൂള്‍ ടീച്ചര്‍ അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ -ഇംഗ്ലീഷ് (കാറ്റഗറി നമ്പര്‍: 603/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ടൈം വെരിഫിക്കേഷന് പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖം ഏപ്രില്‍ 22, 23, 24 തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍നിന്ന് അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന് ടിക്കറ്റിലുള്ള തീയതിയിലും സമയത്തും എത്തണം. പരിഷ്കരിച്ച കെ-ഫോം (അപ്പന്‍ഡിക്സ്-28) പി.എസ്.സിയുടെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കണം. ഫോണ്‍: 0495 2371971.
ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ഐ.സി.എം.ആര് പ്രോജക്ടിലേക്ക് കരാറില്‍ പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 22ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. യോഗ്യത: ബി.എസ്.സി എം.എല്‍.ടി, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എം.എസ്.സി എം.എല്‍.ടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 2026 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2350216, 2350200.
എട്ടാം ക്ലാസ് പ്രവേശനം
ഐ.എച്ച്.ആര്.ഡിക്ക് കീഴിലെ വാഴക്കാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജൂണ്‍ ഒന്നിന് 16 വയസ്സ് തികയാത്തവര്‍ക്കും ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോം സ്കൂള്‍ ഓഫീസിലും ഐ.എച്ച്.ആര്.ഡി വെബ്സൈറ്റിലും (www.ihrd.ac.in) ലഭിക്കും. ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0483 2725215, 8547005009.
- Log in to post comments