’യുവ ആപ്ദ മിത്ര' പരിശീലനത്തിന് ഇന്ന് തുടക്കം
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും നെഹ്റു യുവകേന്ദ്രയും ചേർന്ന് നടപ്പാക്കുന്ന 'യുവ ആപ്ദ മിത്ര' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനത്തിന് ഇന്ന് (ഏപ്രിൽ 20) തുടക്കമാകും. കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടക്കുന്ന പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എസ് സജീദ് നിർവഹിക്കും.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ (DDMA) മേൽനോട്ടത്തിൽ നെഹ്റു യുവകേന്ദ്രയിലെ വോളന്റിയർമാർക്കായി ഏപ്രിൽ 26 വരെ നടക്കുന്ന ക്യാമ്പിൽ 250 പേർക്കാണ് പരിശീലനം നൽകുക. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പരിശീലനത്തിന് പുറമെ ട്രോമ കെയർ, ഫയർ ആൻഡ് റെസ്ക്യൂ സുരക്ഷാ പരിശീലനം, പോലീസിന്റെ ക്രൗഡ് കൺട്രോൾ ക്ലാസുകൾ, സൈക്കോ-സോഷ്യൽ കെയർ, ബിഹേവിയറൽ സ്കിൽസ് തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമാകും. ദുരന്തനിവാരണ രംഗത്ത് പ്രാദേശികതലത്തിൽ സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
- Log in to post comments