Post Category
ജില്ലയില്‍ ഫുഡ് ഫോറസ്റ്റ് നടപ്പാക്കാൻ ഹരിത കേരളം മിഷന്
തരിശിടങ്ങളില്‍ ഭക്ഷ്യ വിളകളുടെ വൃക്ഷങ്ങള്‍, സസ്യങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, പുല്‍ച്ചെടികള്‍ എന്നിവ ശാസ്ത്രീയമായി നട്ടുപിടിപ്പിക്കുന്ന ഫുഡ് ഫോറസ്റ്റ് എന്ന ആശയം നടപ്പാക്കാനൊരുങ്ങി ഹരിത കേരളം മിഷന്. പച്ചത്തുരുത്തുകള്‍ ഇനി മുതല്‍ ഫുഡ് ഫോറസ്റ്റ് എന്ന ആശയത്തിനനുസരിച്ചാണ് നടപ്പാക്കുക. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിലാകെ 324 പച്ചത്തുരുത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇത് 500 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ജൈവവളനിര്മാണത്തിൽ പ്രായോഗിക പരിശീലനവും സംഘടിപ്പിക്കും. ഇതോടൊപ്പം മുള വ്യാപന പരിപാടിക്കും ഹരിത കേരളം മിഷന് രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി മുളതൈകള്‍ തയ്യാറാക്കുന്ന നഴ്സറികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നതിനുളള കര്‍മ പരിപാടിയും തയ്യാറാക്കിയിട്ടുണ്ട്.
date
- Log in to post comments