Skip to main content

ഉയർന്ന താപനില : ഭക്ഷ്യ സുരക്ഷ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

 

ജില്ലയില്‍ ഉയർന്ന താപനില തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കുടിവെള്ള വിതരണത്തില്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ പാലിക്കേണ്ട നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പുറത്തിറക്കി.

മാര്‍ഗനിര്‍ദേശങ്ങള്‍

ഗതാഗത സമയത്തെ ശാസ്ത്രീയ മുന്‍കരുതലുകള്‍

  • നേരിട്ടുള്ള സൂര്യപ്രകാശം (UV exposure) ഒഴിവാക്കണം, കാരണം ഇത് പ്ലാസ്റ്റിക് കാനുകളില്‍ നിന്നുള്ള രാസവസ്തുക്കളുടെ വിനിമയത്തിന് (chemical leaching) കാരണമാകാം. കാനുകള്‍, മൂടിയ വാഹനങ്ങളിലോ അല്ലെങ്കില്‍ ഷേഡ് ഉപയോഗിച്ച് മറച്ച് വച്ച് മാത്രമേ ഗതാഗതം ചെയ്യാവൂ.
  • ടാങ്കര്‍ ലോറികളുടെ ശുചിത്വവും ഹൈജീനും
  • കുടിവെള്ള ഗതാഗതത്തിനായി ഉപയോഗിക്കുന്ന ടാങ്കുകള്‍ ഫുഡ്-ഗ്രേഡ്, തുരുമ്പെടുക്കാത്ത (corrosion-resistant) വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതായിരിക്കണം.
  • കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ അല്ലെങ്കില്‍ അംഗീകൃത സാനിറ്റൈസറുകള്‍ ഉപയോഗിച്ച് ടാങ്കുകള്‍ വൃത്തിയാക്കി അണുവിമുക്തമാക്കണം.
  • ടാങ്കറുകള്‍ മറ്റ് വസ്തുക്കള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കരുത്, ഇത് വഴി ക്രോസ്-കണ്ടമിനേഷന്‍ ഒഴിവാക്കാം.

ജലഗുണനിലവാര മാനദണ്ഡങ്ങള്‍

  • വെള്ളത്തില്‍ E.coli/Thermotolerant coliforms - 100 മില്ലിലിറ്ററിന് പൂജ്യം (Zero) ആയിരിക്കണം.
  • ‌ടോട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്‌സ് (TDS), pH, ടര്‍ബിഡിറ്റി എന്നിവ നിശ്ചിത പരിധിക്കുള്ളിലായിരിക്കണം.
  • അണുവിമുക്തമാക്കല്‍ ഉറപ്പാക്കാന്‍ വെള്ളത്തില്‍ ആവശ്യമായ അളവില്‍ അവശിഷ്ട ക്ലോറിന്‍ (Residual Chlorine) നിലനില്‍ക്കണം.

വെള്ളക്കുപ്പികള്‍/കാനുകളുടെ ഗുണനിലവാരവും കൈകാര്യം ചെയ്യലും

  • ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് (BPA-free, non-toxic material) മാത്രം ഉപയോഗിക്കുക.
  • ക്ലീനിംഗ്, റിന്‍സിംഗ്, സാനിറ്റൈസേഷന്‍, ഡ്രൈയിംഗ്, സീലിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പാലിക്കണം.
  • ഓരോ കാനിലും ശരിയായ സീലിംഗും ലേബലിംഗും ഉണ്ടായിരിക്കണം.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  •  BIS/FSSAI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉറവിടങ്ങളില്‍ നിന്നുള്ള വെള്ളം മാത്രം ഉപയോഗിക്കുക.
  • തുറന്ന നിലയില്‍ സൂര്യപ്രകാശത്തില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളക്കുപ്പികള്‍/കാനുകള്‍ ഒഴിവാക്കുക.
  • വെള്ളത്തിന്റെ രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസം കണ്ടാല്‍ ഉപയോഗം നിര്‍ത്തുക.
  •  FSSAI മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രമേ കുടിവെള്ള ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നടത്താവൂ. ഇത് പാലിക്കാതെ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

 

date