Post Category
ഐസിഫോസിൽ ബ്രിഡ്ജ് കോഴ്സ്
ഈ വർഷം എൻജിനിയറിങ്/സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഐസിഫോസിൽ ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നു. പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്വെയറിലും ഹാർഡ്വെയറിലും 12 ദിവസം നീണ്ടുനില്ക്കുന്ന ബ്രിഡ്ജ് കോഴ്സ് മെയ് 6 മുതൽ 20 വരെ രാവിലെ 10 മുതൽ 1 മണി വരെ ഓൺലൈനായി നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെയാണ് ആദ്യം പരിഗണിക്കുന്നത്. 2500 രൂപ രജിസ്ട്രേഷൻ ഫീസ്. മെയ് 3നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://icfoss.in/event-details/221, +91 7356610110, +91 471 2413012 / 13 / 14, +91 9400225962.
പി.എൻ.എക്സ്. 1347/2026
date
- Log in to post comments