Skip to main content

സ്പോർട്‌സ് അക്കാദമി സെലക്ഷൻ ട്രയൽസ് 27 ന്

കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിന് കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് റോവിങ്, കനോയിങ്, കയാക്കിങ് എന്നീ ഇനങ്ങളിൽ 2026-27 അദ്ധ്യയന വർഷത്തേക്കുള്ള കായികതാരങ്ങളുടെ സെലക്ഷൻ ട്രയൽസ് പ്രീതികുളങ്ങര കലവൂർ എൻ ഗോപിനാഥ് മെമ്മോറിയൽ മിനി സ്റ്റേഡിയത്തിൽ ഏപ്രിൽ 27 ന് നടക്കും. റോവിംഗ് ഇനത്തിൽ 6, 7, പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസ്സുകളിലേക്കും കനോയിങ്, കയാക്കിങ് ഇനത്തിൽ ഒന്നാം വർഷ ഡിഗ്രിയിലേക്കും കായികതാരങ്ങൾക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്.

താല്‌പര്യമുള്ളവർ അന്നേ ദിവസം രാവിലെ 8 മണിക്ക് സ്പോർട്സ് കിറ്റ്, സർട്ടിഫിക്കറ്റ് (ഏത് ക്ലാസ്സിൽ പഠിക്കുന്നു എന്ന് ഹെഡ്‌മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്), സ്പോർട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് (ഒറിജിനൽ, ഫോട്ടോ കോപ്പി) എന്നിവയുമായി സ്റ്റേഡിയത്തിൽ ഹാജരാകേണ്ടതാണ്.

പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസ്സുകളിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കുന്നവർ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. ദേശീയ മത്സരങ്ങളിൽ 1,2,3 സ്ഥാനങ്ങൾ നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്.

date