Skip to main content

ഐ.എച്ച്.ആർ.ഡി പ്ലസ് വൺ പ്രവേശനം: മെയ് 21 മുതൽ അപേക്ഷിക്കാം

കേരള സർക്കാരിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ എച്ച് ആർ ഡി) 15 ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്ക് 2026-2027 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മുട്ടട, അടൂർ, മല്ലപ്പള്ളി, ചേർത്തല, പുത്തപ്പള്ളി, കലൂർ, കാപ്രശ്ശേരി, ആലുവ, പീരുമേട്, തൊടുപുഴ, വരാടിയം, വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ, തിരുത്തിയാട് എന്നീ കേന്ദ്രങ്ങളിലെ സ്കൂളുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഓരോ സ്കൂളിലേക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷകൾ സമർപ്പിക്കാം. thss.ihrd.ac.in എന്ന വെബ്സൈറ്റ് വഴി മെയ് 21 രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം. ഓഫ്‌ലൈനായി അപേക്ഷിക്കുന്നവർ പൂരിപ്പിച്ച അപേക്ഷാ ഫോമും അനുബന്ധ രേഖകളും അതത് സ്കൂളുകളിൽ ജൂൺ 6 വൈകിട്ട് അഞ്ചിന് മുൻപായി നേരിട്ട് എത്തിക്കണം. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 115 രൂപയും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് 60 രൂപയുമാണ്.

കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്ടസിനും www.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അതത് സ്കൂൾ ഓഫീസുകളുമായോ ബന്ധപ്പെടണം. കോർഡിനേറ്റർ : 9447242722. 
 

date