Post Category
സാക്ഷരതാ മിഷൻ ഇന്റേൺഷിപ്പ്: ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അവസരം
കേരളസംസ്ഥാനസാക്ഷരതാമിഷൻ അതോറിറ്റിയിൽ ഇന്റേൺഷിപ്പിന് അവസരം. വിദ്യാർത്ഥികൾക്ക് സാക്ഷരത, തുടർവിദ്യാഭ്യാസം, സാമൂഹിക ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിചയം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാന-ജില്ലാ സാക്ഷരതാ മിഷൻ കേന്ദ്രങ്ങളിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവസരമുണ്ടാകും.
അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ ekm.literacy@gmail.com വിലാസത്തിൽ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ 500 രൂപ ഫീസായി അടയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് നാല്. കൂടുതൽ വിവരങ്ങൾക്ക് 0484-2426596.
date
- Log in to post comments