*വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ സംവിധാനം*
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഹാളിലേക്ക് നിരീക്ഷകൻ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഇലക്ഷൻ ഏജന്റുമാർ എന്നിവർക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. കർശനമായ പോലീസ് പരിശോധനയ്ക്ക് ശേഷമേ ജീവനക്കാരെയും ഏജന്റുമാരെയും ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.
വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിയിൽ പോലീസിന്റെ നേതൃത്വത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷാ കവചം ഒരുക്കും. ഈ പരിധിക്കുള്ളിൽ വാഹന ഗതാഗതം അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിൽ സംസ്ഥാന ആംഡ് പൊലീസിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട സുരക്ഷാ പരിശോധന നടത്തും.
മൊബൈൽ ഫോണുകൾ, ഐപാഡുകൾ, ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും റെക്കോർഡിംഗ് ഉപകരണങ്ങൾക്കും കൗണ്ടിംഗ് ഹാളിൽ പ്രവേശനമില്ല. ആയുധങ്ങൾക്കും തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾക്കും കർശന നിരോധനമാണ്.
കൗണ്ടിംഗ് ഹാളും സ്ട്രോംഗ് റൂമും അവയിൽ നിന്ന് ഹാളിലേക്കുള്ള വഴികളും പൂർണമായും സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കും.
- Log in to post comments