Skip to main content

*നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നിരീക്ഷകർ ജില്ലയിലെത്തി*

വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ നിരീക്ഷകർ ജില്ലയിലെത്തി. കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ജില്ലയുടെ ജനറൽ ഒബ്സർവറായിരുന്ന ഡോ. ശ്രീധർ ബാബു അധാൻകിയും മാനന്തവാടി നിയോജക മണ്ഡലത്തിൽ മധ്യപ്രദേശിൽ നിന്നുള്ള സ്റ്റേറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ രാജീവ് നന്ദൻ ശ്രീവാസ്തവയും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ഹരിയാന സ്റ്റേറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ കുൽദീർ സിംഗുമാണ് വോട്ടെണ്ണൽ നിരീക്ഷകരായി പ്രവർത്തിക്കുക.

കൽപറ്റ വോട്ടെണ്ണൽ നിരീക്ഷകൻ്റെ ഓഫീസ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലും ബത്തേരി നിരീക്ഷകന്റെ ഓഫീസ് ബത്തേരി ഗവ.ഗസ്റ്റ് ഹൗസിലും മാനന്തവാടി നിരീക്ഷകന്റെ ഓഫീസ് മാനന്തവാടി ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിലും പ്രവർത്തനം ആരംഭിച്ചു.

date