Post Category
ദുരന്ത നിവാരണ പരിശീലനം ഏപ്രില്‍ 24 ന് പത്തനംതിട്ടയില്‍
ദേശീയ-സംസ്ഥാന-ജില്ല ദുരന്ത നിവാരണ അതോറിറ്റികള്‍, മേരാ യുവ ഭാരത് പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിനായി സിവില്‍ ഡിഫന്‍സ് ടീമിനെ തയാറാക്കുന്നു. വോളണ്ടിയേഴ്സിന് ഏഴ് ദിവസത്തെ ദുരന്ത നിവാരണ പ്രതികരണ പരിശീലനം നല്‍കും. ഏപ്രില്‍ 24 മുതല്‍ 30 വരെ പത്തനംതിട്ട കലക്ടറേറ്റിനു സമീപമുളള എസ് എന്‍ ഡി പി ഹാളിലാണ് സൗജന്യ പരിശീലനം. പ്രായപരിധി 18 - 40. പങ്കെടുക്കുന്നവര്‍ക്ക് ദുരന്ത നിവാരണ കിറ്റ് , സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. ഫോണ്‍: 7558892580
date
- Log in to post comments