റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ റദ്ദായിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 30 വരെ അവസരം. 1995 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ക്ക് (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 1994 ഒക്ടോബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) ആനുകൂല്യം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ ഓണ്‍ലൈനായോ മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ നേരിട്ടോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും നിശ്ചിത സമയപരിധി കഴിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും ആനുകൂല്യം ലഭിക്കും. eemployment.kerala.gov.in വെബ്‌സൈറ്റ് വഴിയും പുതുക്കാം. ഫോണ്‍ : 0469-2785434.
- Log in to post comments