വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ഓരോ നിയോജകമണ്ഡലത്തിലും 14 ടേബിളുകള്‍
നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണുന്നതിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ കലക്ടറേറ്റില്‍ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിട്ടേണിങ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തി. വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണലിന് നിയോജകമണ്ഡലങ്ങളില്‍ 14 വീതം ടേബിളാണുള്ളത്. ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് , മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുണ്ടാകും. തപാല്‍ വോട്ട് എണ്ണുന്നതിന് തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളില്‍ ഒമ്പതും റാന്നിയില്‍ ഏഴും ടേബിളുണ്ട്. ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്‌സര്‍വര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ മേല്‍നോട്ടം വഹിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഓര്‍ഡര്‍ പോര്‍ട്ടല്‍' വഴിയാണ് ഉദ്യോഗസ്ഥരുടെ നിയമനം.
നിയമനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 28 നകം ( ഇന്ന് ) ഉദ്യോഗസ്ഥര്‍ ഉത്തരവ് കൈപ്പറ്റിയെന്ന് അതാത് ഓഫീസ് മേധാവികള്‍ ഉറപ്പ് വരുത്തണം.
വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 29നും മെയ് രണ്ടിനും കലക്ടറേറ്റില്‍ നടത്തും. ഉത്തരവ് ലഭിച്ച എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു
- Log in to post comments