Skip to main content

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ നിയമന ഉത്തരവ് കൈപ്പറ്റണം

മെയ് നാലിന് നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് ഓര്‍ഡര്‍ സോഫ്റ്റ്വെയര്‍ മുഖാന്തിരം നിയമിച്ച കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ( മെയ്‌ മൂന്ന്) സോഫ്റ്റ്വെയറില്‍ ലഭിക്കും.(മെയ് മൂന്ന്) അവധി ദിവസമാണെങ്കിലും ഓഫീസ് മേലധികാരികള്‍ ഓഫീസ് തുറന്ന് നിയമന ഉത്തരവ് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വിവരം സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തണം. വീഴ്ച്ച വരുത്തുന്ന ഓഫീസ് മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

date