Skip to main content

ജില്ലാതല നഴ്‌സസ് വാരാഘോഷം; ഉദ്ഘാടനം ആറിന്

ജില്ലാതല നഴ്‌സസ് വാരാഘോഷം ജില്ലയില്‍ മെയ് 6 മുതല്‍ 12 വരെ സംഘടിപ്പിക്കും. ആറിന് രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സമാരംഭ സമ്മേളനം കവി എന്‍ എസ് സുമേഷ് കൃഷ്ണ ഉദ്ഘാടനം ചെയ്യും.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എ.എല്‍ ഷീജ അധ്യക്ഷയാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കലാ-കായിക-ക്വിസ് മത്സരങ്ങള്‍, സെമിനാര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തും. 12ന് സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം കാഥികന്‍ വസന്തകുമാര്‍ സാംബശിവന്‍ ഉദ്ഘാടനം ചെയ്യും.
 
 

date