Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

  കൊട്ടാരക്കര   കനറാബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍   ആരംഭിക്കുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പപ്പടം അച്ചാര്‍, മസാല പൊടി നിര്‍മ്മാണം(20 ദിവസം), കൂണ്‍ കൃഷി (10 ദിവസം),  ആഭരണ നെറ്റിപ്പട്ട നിര്‍മ്മാണം (14 ദിവസം)  എന്നിവയിലാണ് പരിശീലനം.    അപേക്ഷകര്‍ 18 നും 49നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുളളവരായിരിക്കണം. ബി പി എല്‍ വിഭാഗം, കുടുംബശ്രീ, എന്നിവയിലുള്ളവര്‍ക്ക് മുന്‍ഗണന. ട്രെയിനിംഗ്, ഭക്ഷണം, തുടങ്ങിയവ   സൗജന്യം.   പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്,    പി.എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം ഇ റ്റി സി പി.ഒ., കൊട്ടാരക്കര, പിന്‍- 691531. വിലാസത്തില്‍ ബന്ധപ്പെടണം  ഫോണ്‍ - 0474-2537141, 9495245002.
 

 

date