Post Category
ഒറ്റത്തവണ പ്രമാണപരിശോധന
വിവിധ വകുപ്പുകളില്‍ (പോലീസ്, എക്സൈസ്, എന്‍.സി.സി, ടൂറിസം, എസ്.ഡബ്ല്യൂ ഡി, ട്രാന്‍സ്പോര്‍ട്ട് ഒഴികെ) ഡ്രൈവര്‍ ഗ്രേഡ് രണ്ട്, (എച്ച്.ഡി.വി)/ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്(എച്ച്.ഡി.വി) (കാറ്റഗറി നം.623/2024) തസ്തികയുടെ പ്രായോഗിക പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് മെയ് 11, 13 തീയതികളില്‍ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. ജനനതീയതി, യോഗ്യത, ജാതി, വെയിറ്റേജ്, നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സ് ഏറ്റവും പുതിയ എക്സ്ട്രാക്റ്റ് ഓഫ് ഡ്രൈവിങ് ലൈസന്‍സ്, മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്, കാഴ്ച സംബന്ധമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം രാവിലെ 10:30ന് കൊല്ലം ജില്ലാ പി. എസ്. സി ഓഫീസില്‍ ഹാജരാകണം.
date
- Log in to post comments