Skip to main content

*അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം*

പൊഴുതന ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകടകരമായ നിലയിലുള്ള മരങ്ങളും മരക്കൊമ്പുകളും അതത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തത്തിൽ തന്നെ മുറിച്ചുനീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകി. മരങ്ങൾ മുറിച്ചുനീക്കാത്തപക്ഷം അത്തരം മരങ്ങൾ കാരണമായുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ട ബാധ്യത അതത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തന്നെയായിരിക്കും എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാറിലേക്ക് റിസർവ് ചെയ്തിട്ടുള്ള തേക്ക്, വീട്ടി പോലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നിയമപ്രകാരമുള്ള നടപടികൾ പാലിക്കണം

date