Skip to main content
ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു

ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു

 

ഭിന്നശേഷിക്കാര്‍ക്ക് ശാരീരിക പരിമിതികള്‍ മറികടക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരള സാമൂഹിക സുരക്ഷാ ഉപകരണ വിതരണ പരിപാടിയില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. 

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടുപയോഗിച്ച് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലെ അലിംകോയുടെ എ.ഡി.ഐ.പി പദ്ധതിയിലൂടെയാണ് ജില്ലയില്‍ 60 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. തീവ്ര ശാരീരിക പരിമിതിയുള്ള 13 പേര്‍ക്കാണ് മോട്ടോറൈസ്ഡ് വീല്‍ചെയര്‍ നല്‍കിയത്. 
 
സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ അഞ്ജു മോഹന്‍, കേരള സാമൂഹിക സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ. പി സി സൗമ്യ, പ്രോഗ്രാം കോഓഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, ജില്ലാ കോഓഡിനേറ്റര്‍ ജിഷോ ജെയിംസ്, കോഓഡിനേറ്റര്‍ ശരത് തുടങ്ങിയവര്‍ പങ്കെടുത്തു.

date