Post Category
വെറ്ററിനറി സര്ജന് നിയമനം
മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയില്‍ നടപ്പിലാക്കി വരുന്ന രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായ നൈറ്റ്/മൊബൈല്‍ വെറ്ററിനറി യുണിറ്റ് പദ്ധതിയില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ വെറ്ററിനറി സര്ജന്മാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി മെയ് 11ന് രാവിലെ 11ന് അഭിമുഖം നടത്തും. ബി.വി.എസ്.സി-എ.എച്ച് യോഗ്യതയും വെറ്ററിനറി രജിസ്ട്രേഷനുമുള്ള വെറ്ററിനറി സര്ജന്മാര്ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം, മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവൃത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-04832734917.
date
- Log in to post comments