Skip to main content

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം

മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയില്‍ നടപ്പാക്കിവരുന്ന രാത്രികാല അടിയന്തിര മൃഗ ചികിത്സാ സേവന പദ്ധതിയുടെ ഭാഗമായ നൈറ്റ്വെറ്റ്/മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പദ്ധതിയില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റുമാരെ 89 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 12ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സി പാസായ എല്‍.എം.വി ലൈസന്‍സുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍  പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍ -04832734917.

date