സാക്ഷരതാ തുല്യതാ കോഴ്സ് പ്രവേശനം
സാക്ഷരതാമിഷന്റെ നാലാം തരം, ഏഴാം തരം, പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് പ്രവേശനം ആരംഭിച്ചു. മെയ് 25 വരെയാണ് ഫൈന്‍ ഇല്ലാതെ രജിസ്റ്റര്‍ ചെയ്യാം. 25നകം രജിസ്‌ട്രേഷന്‍ സാധ്യമാകത്തവര്‍ക്ക് മെയ് 26 മുതല്‍ ജൂണ്‍ 4 വരെ 50 രൂപ ഫൈനോടുകൂടിയും ജൂണ്‍ 5 മുതല്‍ ജൂണ്‍ 15 വരെ 250 രൂപ സൂപ്പര്‍ ഫൈനോടുകൂടിയും പ്രവേശനം നേടാവുന്നതാണ്. നാല്, ഏഴ് തുല്യതയ്ക്ക് ഫീസില്ല. രജിസ്‌ട്രേഷന്‍ ഫീസും കോഴ്‌സ് ഫീസും ഉള്‍പ്പെടെ പത്താം തരത്തിന് 1950 രൂപയും ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷത്തിന് 2600 രൂപയുമാണ് ഫീസ്. സാക്ഷരതാമിഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ചെലാന്‍ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളില്‍ ഫീസ് അടയ്ക്കാവുന്നതാണ്. പട്ടികജാതി - പട്ടിവര്‍ഗ്ഗ വിഭാഗകാര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതിയാവും. ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും സൗജന്യമാണ്. കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലാണ് ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സ് നടക്കുന്നത്. നഗരസഭകളിലും പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയോ നേരിട്ടോ തുല്യത കോഴ്സുകളിലേക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രോസ്‌പെക്ടസ്, കോഴ്‌സ് കലണ്ടര്‍, അപേക്ഷ ഫോറം, ചെല്ലാന്‍ തുടങ്ങിയവ സാക്ഷരതാമിഷന്റെ www.literacymissionkerala.org ല്‍ ലഭിക്കും. ഫോണ്‍: 0491 2505179, 9447840644, 9539509374
- Log in to post comments