Skip to main content

സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കും

വാഴച്ചാല്‍ വനം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വാഴച്ചാല്‍ വനവികാസ ഏജന്‍സിയുടെ കീഴിലുള്ള 12 വനസംരക്ഷണ സമിതികളിലെ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ദിവസത്തെ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രകൃതി പാഠശാല എന്ന പേരില്‍ മെയ് ഏഴ്, എട്ട് തിയ്യതികളിലായി വാഴച്ചാല്‍ ഡോര്‍മിട്രിയിലാണ് ക്യാമ്പ് നടക്കുക. പ്രകൃതി വന്യജീവി സംരക്ഷണം, ലഹരി വിരുദ്ധ ബോധവത്ക്കരണം, നിയമ അവബോധം, കലാ-കായികം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. സംസ്ഥാന എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍ ഡയറക്ടര്‍ ടി.എം മജു, സിനിമാ താരം നരേന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0480 2701713.

date