ജില്ലാതല അറിയിപ്പ്
അഭിമുഖം
ആരോഗ്യവകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആർ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് ടെക്നിക്കൽ സപ്പോർട്ട് II തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 18 ന് രാവിലെ 9.30 ന് സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് shsrc.kerala.gov.in, 0471 2323223.
ലേലം
പൊതുമരാമത്ത് വകുപ്പ് കണ്ണൂർ കെ.എസ്.ടി.പി ഓഫീസ് കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ലേലം നടത്തുന്നു. മെയ് 16 ന് രാവിലെ 11.30 ന് കെട്ടിട വിഭാഗം കണ്ണൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ വെച്ചാണ് ലേലം.
ക്വട്ടേഷൻ സമർപ്പിക്കുന്നവർ ക്വട്ടേഷനോടൊപ്പം നിരതദ്രവ്യത്തിന് തുല്യമായ തുകയ്ക്ക് അംഗീകൃത ബാങ്കിൻ്റെ ഡിപ്പോസിറ്റ് രശീതി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, കെട്ടിട ഉപവിഭാഗം, കണ്ണൂർ എന്ന പേരിൽ പ്ലഡ്ജ് ചെയ്ത് മുദ്ര വച്ച കവറിൽ മെയ് 15 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് ഓഫീസിൽ ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.kerala.pwd.gov.in, ഫോൺ: 8086395196.
അഭിമുഖം
മൃഗസംരക്ഷണ വകുപ്പിന്റെ മുണ്ടയാട് മേഖല കോഴി വളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും വി.എച്ച്.എസ്.സി യിൽ പ്രത്യേക വിഷയമായി ലൈഫ് സ്റ്റോക്ക് മാനേജ്മെന്റ് വിത്ത് പൗൾട്രി, ചിക് സെക്സിംഗ് ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് എന്നിവ പൂർത്തിയായവർക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മെയ് 11 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസ് വെറ്റിനറി ക്യാമ്പസിൽ എത്തണം.
ഫോൺ: 0497 2700267.
- Log in to post comments