Skip to main content
ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ കലാ സംഘങ്ങൾക്ക് നൽകുന്ന വാദ്യോപകരണങ്ങളുടെ വിതരണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിക്കുന്നു.

*വാദ്യോപകരണങ്ങൾ വിതരണം ചെയ്തു*

പട്ടിക വർഗ വികസന വകുപ്പ് 2025 - 26 വർഷത്തെ പണിയ വിഭാഗക്കാർക്കുള്ള പ്രത്യേക പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി വൈത്തിരി താലൂക്കിലെ ഏഴ് പട്ടികവർഗ കലാ സംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. കൽപറ്റ മുണ്ടേരി പ്രീ – മെട്രിക് ഹോസ്റ്റലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ  വാദ്യോപകരണങ്ങളുടെ വിതരണം നടത്തി.

കൽപറ്റ മുനിസിപ്പൽ ചെയർമാർ പി വിശ്വനാഥൻ അധ്യക്ഷനായി. കൽപറ്റ മുനിസിപ്പൽ കൗൺസിലർമാരായ ഒ.സരോജിനി, രവി, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ ജി പ്രമോദ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരായ കെ.എൻ സുനിൽ, സി വിനിഷ, എസ്.എസ് രജനികാന്ത് എന്നിവർ പങ്കെടുത്തു.

date