Post Category
*ലാബ് ടെക്നിഷ്യൻ നിയമനം*
തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് എൽ എസ് ജി ഡി പ്രോജക്ട് മുഖേന സായാഹ്ന ഒ പി നടത്തിപ്പുമായി ബന്ധപ്പെട്ട് ലാബ് ടെക്നിഷ്യനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. മെഡിക്കൽ ലബോററ്ററി ടെക്നിഷ്യൻ ഡിപ്ലോമ, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള 18നും 40നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അസ്സലും സഹിതം തൊണ്ടർനാട് പഞ്ചായത്ത് ഹാളിൽ മെയ് 18ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോൺ: 04935 235909
date
- Log in to post comments