Post Category
ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കേരള സാങ്കേതിക സർവകലാശാലയുടെ പരീക്ഷാ മൂല്യ നിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിന്റെ നിലവിലുള്ള ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും കരസ്ഥമാക്കിയ ഡിഗ്രി/ 3 വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യതകൾ. 15.05.2026 നു 18 വയസിനും 45 വയസിനും മധ്യേ പ്രായപരിധിയുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പർ, ഇമെയിൽ ഐഡി സഹിതം 15 ന് മുൻപായി ktu.cvcamp@gecbh.ac.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു നൽകണം. കൂടുതൽ വിവരങ്ങൾക്ക്: https://www.gecbh.ac.in.
പി.എൻ.എക്‌സ്. 1454/2026
date
- Log in to post comments