Skip to main content

എറണാകുളം ജില്ലയിൽ രാത്രികാല വെറ്ററിനറി സേവനം: ഡോക്ടർമാരെയും ഡ്രൈവർമാരെയും നിയമിക്കുന്നു

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന 'അടിയന്തര രാത്രികാല വെറ്ററിനറി സേവന' പദ്ധതിയിലേക്ക് എറണാകുളം ജില്ലയിൽ താൽക്കാലിക നിയമനം നടത്തുന്നു.

 വെറ്ററിനറി ഡോക്ടർ, ഡ്രൈവർ-കം-അറ്റന്റന്റ് തസ്തികകളിലായി ഒമ്പത് വീതം ഒഴിവുകളാണുള്ളത്. 89 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ മെയ് 15-ന് ആലുവയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
​ഒഴിവുകളും യോഗ്യതകളും:
​1. വെറ്ററിനറി ഡോക്ടർ (ഒഴിവ് - 9)
​യോഗ്യത: B.V.Sc & AH ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും. ക്ലിനിക്കൽ ഒബ്‌സ്റ്റെട്രിക്‌സ് & ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ളവർക്കും മുൻഗണന ലഭിക്കും.
​വേതനം: ₹46,430/- (പ്രതിമാസം)
​ഇന്റർവ്യൂ സമയം: മെയ് 15, രാവിലെ 11 മുതൽ 1 മണി വരെ.

​2.ഡ്രൈവർ-കം-അറ്റന്റന്റ് (ഒഴിവ് - 9)
​യോഗ്യത: ലൈറ്റ് വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. മൃഗചികിത്സയിൽ ഡോക്ടറെ സഹായിക്കുന്നതിനാവശ്യമായ ശാരീരികക്ഷമതയും മൃഗപരിപാലനത്തിൽ പരിചയവും നിർബന്ധം. കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ളവർക്കും എറണാകുളം ജില്ലക്കാർക്കും മുൻഗണന.
​വേതനം: ₹21,070/- (പ്രതിമാസം)
​ഇന്റർവ്യൂ സമയം: മെയ് 15, ഉച്ചയ്ക്ക് 2 മുതൽ 4 മണി വരെ.

​ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ആലുവ നേതാജി റോഡിലെ ഐ.സി.ഡി.പി (ICDP) ക്യാമ്പസിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഹാജരാകേണ്ടത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നത് വരെയുള്ള കാലയളവിലേക്ക് മാത്രമായിരിക്കും ഈ താൽക്കാലിക നിയമനം.
 

date