Skip to main content

മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ്: വെറ്ററിനറി ഡോക്ടർ, ഡ്രൈവർ നിയമനം

വിദൂര പ്രദേശങ്ങളിലെ കർഷകർക്ക് മൃഗചികിത്സാ സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കുന്ന 'മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ്' പദ്ധതിയിലേക്ക് എറണാകുളം ജില്ലയിൽ താൽക്കാലിക നിയമനം നടത്തുന്നു.

 വെറ്ററിനറി ഡോക്ടർ, ഡ്രൈവർ-കം-അറ്റന്റന്റ് തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്. 89 ദിവസത്തേക്കാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി മെയ് 15-ന് ആലുവ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.
​തസ്തികകളും യോഗ്യതകളും
​1. വെറ്ററിനറി ഡോക്ടർ (ഒഴിവ് - 1)
​യോഗ്യത: B.V.Sc & AH ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും. ക്ലിനിക്കൽ ഒബ്‌സ്റ്റെട്രിക്‌സ് & ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും എറണാകുളം ജില്ലക്കാർക്കും മുൻഗണന.
​വേതനം: ₹46,230/- (പ്രതിമാസം)
​ഇന്റർവ്യൂ സമയം: മെയ് 15, രാവിലെ 11 മുതൽ 1 മണി വരെ.
​2.ഡ്രൈവർ-കം-അറ്റന്റന്റ് (ഒഴിവ് - 1)
​യോഗ്യത: ലൈറ്റ് വെഹിക്കിൾ ലൈസൻസ്, മൃഗചികിത്സയിൽ ഡോക്ടറെ സഹായിക്കുന്നതിനാവശ്യമായ കായികാധ്വാനത്തിനുള്ള ശാരീരികക്ഷമത, മൃഗപരിപാലനത്തിൽ പരിചയം. കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ളവർക്കും എറണാകുളം ജില്ലക്കാർക്കും മുൻഗണന.
​വേതനം: ₹21,070/- (പ്രതിമാസം)
​ഇന്റർവ്യൂ സമയം: മെയ് 15, ഉച്ചയ്ക്ക് 2 മുതൽ 4 മണി വരെ.


​താൽപ്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ആലുവ നേതാജി റോഡിലെ ഐ.സി.ഡി.പി (ICDP) ക്യാമ്പസിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകേണ്ടതാണ്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നത് വരെയുള്ള കാലയളവിലേക്കായിരിക്കും ഈ കരാർ നിയമനം.

date